HOME
DETAILS
MAL
അഭിഭാഷക-മാധ്യമ തര്‍ക്കം ആസൂത്രിതമെന്ന് ലോയേഴ്സ് യൂനിയന്‍
backup
November 07 2016 | 19:11 PM
കൊച്ചി: അഭിഭാഷകരും മാധ്യമങ്ങളുമായുള്ള സംഘര്‍ഷം മൂര്ഛിപ്പിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം അഭിഭാഷകര്‍ തിരിച്ചറിയണമെന്നും വികാരതലത്തിലേക്ക് വളര്‍ത്തി തര്‍ക്കം പരിഹരിക്കാതിരിക്കാന്‍ ചില സ്ഥാപിത താല്പര്യക്കാര് ആസൂത്രിത നീക്കം നടത്തുകയാണെന്നും ലോയേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി ബി.രാജേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. കേസ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ എത്തുന്നതിന് അവകാശമുണ്ട്.
അതേസമയം വാര്‍ത്തകള്‍ നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ബാധ്യതയുമുണ്ട്. അഭിഭാഷകരില്‍ ഒറ്റപ്പെട്ടുകാണുന്ന മൂല്യച്യുതി തടയുന്നതിനു മുതിര്‍ന്ന അഭിഭാഷകരും സംഘടനകളും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."