എന്‍.എസ്.ജി: നിലപാടില്‍ മാറ്റമില്ലെന്ന് ചൈന
ബെയ്ജിങ്: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ചൈന.
എന്‍.എസ്.ജി യോഗം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഇന്ത്യയുടെ അംഗത്വത്തിന് വിലങ്ങുതടിയാകുന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് ചൈന രംഗത്തെത്തിയത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്കുന്ന കാര്യത്തില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കിയ ശേഷം മാത്രം ഇന്ത്യയുടെ അംഗത്വം പരിഗണിച്ചാല്‍ മതിയെന്നാണ് ചൈനയുടെ നയം. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്‍.എസ്.ജി പ്രവേശനത്തിനുള്ള സാധ്യതകള്‍ അടയ്ക്കുന്നതാണ് ചൈനയുടെ നിലപാട്. എന്‍.എസ്.ജിയില്‍ ചൈന സ്വീകരിച്ച നിലപാടുകള്‍ക്ക് ഇതുവരെ യാതൊരു മാറ്റവും ഇല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലുകാങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചില്ലെങ്കിലും ഇക്കാര്യത്തില്‍ പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യയുടെ നിലപാട് അനുകൂലമാകുമെന്ന വിലയിരുത്തലും ഉണ്ട്. കരാറില്‍ ഒപ്പിടാത്ത പാകിസ്താനും ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ചൈനയുമായും പാകിസ്താന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."