വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കോട്ടയം: വോട്ടെണ്ണല്‍ 19 ന് കോട്ടയത്ത് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ യഥാക്രമം: പാല നിയോജകമണ്ഡലം- കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറ് ഭാഗം, കടുത്തുരുത്തി - കോട്ടയം മഡോണ ഇംഗീഷ് മീഡിയം സ്‌കൂള്‍, ഹോളിഫാമിലി എച്ച്.എസ്.എസ് ക്യാംപസ്, വൈക്കം - കോട്ടയം ഹോളിഫാമിലി ഹൈസ്‌ക്കുള്‍, ഏറ്റുമാനൂര്‍ - കോട്ടയം ഹോളിഫാമിലി എച്ച്.എസ്.എസ് ഓഡിറ്റോറിയം, കോട്ടയം - കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയം, പുതുപ്പള്ളി -കോട്ടയം എംഡി സെമിനാരി എച്ച് എസ്എസ് ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറ് ഭാഗം, ചങ്ങനാശ്ശേരി - കോട്ടയം എംഡി സെമിനാരി എച്ച് എസ്എസ് ഓഡിറ്റോറിയത്തിന്റെ കിഴക്കുഭാഗം, കാഞ്ഞിരപ്പള്ളി - കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിന്റെ കിഴക്കുഭാഗം, പൂഞ്ഞാര്‍- കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയം എന്നിവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."