കൊച്ചി കൊര്‍പറേഷനു വേണ്ടി നിര്‍മിച്ച റോ റോ നാളെ നീറ്റിലിറക്കും
കൊച്ചി: ഫോര്‍ട്ട്‌കൊച്ചി - ഫോര്‍ട്ട് വൈപ്പിന്‍ റോ-റോ സര്‍വീസിനായി നിര്‍മ്മിക്കുന്ന രണ്ട് വെസലുകളില്‍ ഒന്നിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നാളെ രാവിലെ 10:30ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അങ്കണത്തില്‍ നടക്കും.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു റോ-റോ വെസല്‍ നിര്‍മിക്കുന്നതും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം റോ-റോ സര്‍വീസ് നടത്തുന്നതും. പശ്ചിമകൊച്ചിയിലെ യാത്രാ ക്ലേശത്തിന് റോ-റോ സര്‍വീസ് പരിഹാരമാകും. കൊച്ചി നഗരത്തിന്റെ ഗതാഗത മേഖലയില്‍ മികച്ച ചുവടുവയ്പ്പാണ് റോ-റോ സര്‍വീസ്.
ഫോര്‍ട്ട്‌കൊച്ചി ഫോര്‍ട്ട് വൈപ്പിന്‍ പ്രദേശത്തെ ജനങ്ങളുടെ നിലവിലുള്ള യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിനും കൊച്ചിയുടെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിനും റോ-റോ സഹായകരമാകും. നിലവിലെ ജങ്കാര്‍ സര്‍വീസ് ഒരു വശത്തുനിന്നും മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശിക്കുവാനും പുറത്തിറങ്ങാനും സാധിക്കുക. എന്നാല്‍ റോ-റോ സര്‍വീസില്‍ ഇരുവശത്തു നിന്നും വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. അതായത് ഒരു വശത്തുകൂടി വാഹനങ്ങള്‍ക്ക് പ്രവേശിക്കുകയും മറുവശത്ത് കൂടി വാഹനങ്ങള്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാം.
ജങ്കാര്‍ തിരിക്കുകയും വാഹനങ്ങള്‍ പുറകോട്ട് എടുക്കുകയും ചെയ്യുന്ന സമയം റോ-റോ സര്‍വീസിലൂടെ ലാഭിക്കാന്‍ സാധിക്കും. ദിനംപ്രതി ആയിരക്കണത്തിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ മേഖലയില്‍ റോ-റോ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിലൂടെ സമയം ലാഭിക്കാനും അതുവഴി കൂടുതല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ കാത്തുകിടക്കാതെ വേഗത്തില്‍ മറുവശത്ത് എത്തിച്ചേരാനും സാധിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന ജങ്കാറില്‍ കയറുന്നതിനേക്കാള്‍ രണ്ടിരട്ടിയോളം വാഹനങ്ങള്‍ റോ-റോ സര്‍വീസില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നതും നിലവിലെ ജങ്കാര്‍ സര്‍വീസിന് എടുക്കുന്നതിന്റെ പകുതി സമയം കൊണ്ട് റോ-റോ ലക്ഷ്യത്തിലെക്കുകയും ചെയ്യും.
ദിനംപ്രതി ആയിരക്കണത്തിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ മേഖലയില്‍ റോ-റോ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിലൂടെ സമയം ലാഭിക്കാനും സാധിക്കും. 3.8 കോടി രൂപയാണ് ഒരു വെസ്സലിന്റെ നിര്‍മ്മാണ ചെലവ്. 7.14 കോടി രൂപ ചിലവ് വരുന്ന ഇന്റര്‍നാഷണല്‍ റോ-റോ വെസ്സല്‍ ടെര്‍മിനലും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."