HOME
DETAILS
MAL
ഡല്‍ഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍
backup
November 08 2016 | 03:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സെന്റര്‍ ഫോര്‍ എന്വിറോണ്മെന്റ് സറ്റഡീസാണ് ഹരജി നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കുറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പൊതുതാത്പര്യഹരജി പരിഗണിക്കുന്നത്.
അതേസമയം മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ വൈകിയതിന് ദേശീയ ഹരിത ട്രൈബൂണല്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."