HOME
DETAILS
MAL
പുറമ്പോക്ക് ഭൂമിയിലെ പാര്‍ട്ടി ഓഫിസ് നിര്‍മാണം തടഞ്ഞു
backup
November 08 2016 | 06:11 AM
കുമരംപുത്തൂര്‍ പഞ്ചായത്തിലെ മൈലാംമ്പാടം - പൊതുവപ്പാടം റോഡിന്റെ വശത്താണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഓഫിസ് കെട്ടിടം പണിയുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് പണി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച റവന്യു വകുപ്പ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് സറ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. പൊതുസ്ഥലം കയ്യേറി കെട്ടിടം നിര്‍മിക്കുന്നതിനെതിരേ ഇതര രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ മിച്ചഭൂമി സംബന്ധിച്ചുളള തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."