സഊദിയില്‍ അനധികൃത ആയുധവും മയക്കു മരുന്നുകളും പണവും അടക്കം 12 പേരെ പിടികൂടി
റിയാദ്: അനധികൃത ആയുധവും മരുന്നുകളും പണവും അടക്കം 12 പേരെ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കണക്കില്‍ പെടാത്ത പണവും മറ്റു വസ്തുക്കളുമായി രണ്ടു സംഘങ്ങളിലായാണ് ഒരു സ്ത്രീയടക്കം 12 പേരെ സഊദി സുരക്ഷാ സേന പിടികൂടിയതെന്നു സഊദി ആഭ്യയന്തര മന്ത്രാലയം വ്യക്തമാക്കി.
2,522,400 മയക്കു മരുന്ന് ഗുളികകള്‍, 151,750 സഊദി റിയാല്‍ , 40,000 അമേരിക്കന്‍ ഡോളര്‍, 3 യന്ത്ര തോക്കുകള്‍, 11 പിസ്റ്റളുകള്‍, 297 തോക്കിന്‍ തിരകള്‍, രണ്ടു കിലോയിലധികം ആഭരണങ്ങള്‍ തുടങ്ങിയവയാണ് പിടികൂടിയതെന്ന് മന്ത്രാലയ വക്താവ് റിയാദില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏഴു സഊദി പൗരന്മാര്‍, മൂന്നു സിറിയന്‍ സ്വദേശികള്‍, ഇന്ത്യ, പാകിസ്ഥാന്‍ രാജ്യങ്ങളിലെ ഓരോ പൗരന്മാര്‍ എന്നിവരടങ്ങുന്ന രണ്ടു ഗ്രൂപ്പുകളെയാണ് സുരക്ഷാ സേന പിടികൂടിയത്. തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും പിടികൂടിയ ആദ്യ സംഘത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ സംഘത്തെയും വന്‍തോതിലുള്ള മയക്കു മരുന്നും പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍, പാകിസ്താന്‍ പൗരന്മാര്‍ ഓടിച്ചിരുന്ന ട്രക്കില്‍ വന്‍തോതിലുള്ള മയക്കു മരുന്നുകള്‍ പിടിച്ചെടുത്തത്. വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് റിയാദ്, മദിന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍നിന്നും സ്വദേശി പൗരന്മാരെയും കൂടുതല്‍ ട്രക്കുകളും പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറു സ്വദേശികളടങ്ങുന്ന രണ്ടാമത്തെ സംഘത്തെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."