ജയന്തന്‍ കുഴപ്പക്കാരന്‍; ഇരകളുടെ തെറ്റുകള്‍ തിരുത്തേണ്ടവരാണ് സി.പി.എമ്മുകാര്‍: ജി.സുധാകരന്‍
കായംകുളം: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം കൗണ്‍സിലറും ഡിവൈ.എഫ്.ഐ പ്രാദേശിക നേതാവുമായ ജയന്തനെതിരേ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ജയന്തന്‍ നല്ല സഖാവല്ലെന്നും കുഴപ്പക്കാരനുമാണന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.
ഇര കുഴപ്പക്കാരാണെങ്കില്‍ അവരെ തിരുത്തേണ്ടവരാണ് പാര്‍ട്ടിക്കാര്‍. കുറ്റം പറയുന്നത് സി.പി.എമ്മിന്റെ ശൈലിക്ക് ചേര്‍ന്നതല്ല. നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി
സ്ത്രീകളെ മാന്യതയോടെ കാണുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി ഏറ്റവും വലിയ തെറ്റാണ്. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാത്ത ഒരാളെയും ഇനിയും പഞ്ചായത്ത് മെംബര്‍മാരായി തെരഞ്ഞെടുക്കരുതെന്നും അവരെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും എം.എല്‍.എമാരും കൃഷി ചെയ്യണം. അലക്കിത്തേച്ച ഉടുപ്പിട്ടു നടക്കുന്നതല്ല രാഷ്ര്ടീയം. നേതാക്കള്‍ അഴിമതിക്കു കൂട്ടുനില്‍ക്കരുത്. ദീര്‍ഘനാള്‍ എം.എല്‍.എ സ്ഥാനം ലഭിച്ചാല്‍ ചിലര്‍ക്ക് തലക്കനമാണ്. യു.ഡി.എഫ് ഭരണകാലത്ത് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയുടെ ആറാട്ട് നടത്തുകയായിരുന്നു. ഈ സര്‍ക്കാര്‍ വികസനഭരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."