ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: കെ.ടി ജലീലിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ ഭൂരിപക്ഷ വോട്ട് തിരിച്ചുപിടിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമോളി വേഷം കെട്ടിയാടുകയാണ് കെ.ടി ജലീല്‍ ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു.
മുസ് ലിങ്ങളാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന സംഘപരിവാര്‍ വാദം തന്നെയാണ് ജലീല്‍ ഒളിച്ച് കടത്താന്‍ ശ്രമിക്കുന്നത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന തികഞ്ഞ ബോധ്യത്തോടെയാണ് ജലീലിന്റെ പ്രസ്താവനകളെന്നും രാഹുല്‍ വിമര്‍ശിച്ചു.
'നിലവില്‍ സിപിഎമ്മിനായി സംഘപരിവാര അജണ്ട നടപ്പിലാക്കുന്ന ജലീല്‍ താമസിയാതെ ബിജെപിക്ക് വേണ്ടി തന്നെ അവ നടപ്പാക്കിത്തുടങ്ങും. ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് ജലീല്‍. തനിക്ക് കൂടി താല്‍പര്യമുള്ള വിഷയമാണ് ജലീല്‍ പറയുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിയന്ത്രിക്കാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
youth congress state president rahul mamkoottathil slams k t jaleel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."