HOME
DETAILS

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

  
October 06, 2024 | 4:58 PM

mangaluru police register case against a teacher on hate speech remarks

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സ്വകാര്യ കോളജ് അധ്യാപകനെതിരെ കര്‍ണാടകയില്‍ കേസ്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകന്റെ പരാമര്‍ശം. മംഗളുരു സര്‍വകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുണ്‍ ഉള്ളാളിനെതിരെയാണ് മംഗളൂരു പൊലിസ് കേസെടുത്തത്. 

മംഗളൂരുവിനടുത്ത് കിന്നിയില്‍ നടന്ന ഒരു പരിപാടിയില്‍ നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷ സ്‌കൂളുകളില്‍ നിന്നും വിവാഹ മണ്ഡപങ്ങളില്‍ നിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം വിദേശ രാജ്യങ്ങളിലേക്കാണ് പോകുന്നതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. 

മാത്രമല്ല തന്റെ മുന്‍ തൊഴിലുടമയുടെ മണ്ഡപത്തില്‍ വെച്ച് സ്വന്തം കല്ല്യാണം നടത്തിയിരുന്നെങ്കില്‍ തനിക്ക് ഡിസ്‌കൗണ്ട് ലഭിക്കുമായിരുന്നെന്നും, എന്നാല്‍ അതിന് പകരം ഹിന്ദു ഉടമസ്ഥതയിലുള്ള വേദിയാണ് താന്‍ തെരഞ്ഞെടുത്തതെന്നും അധ്യാപകന്‍ പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടി.

mangaluru police register case against a teacher on hate speech remarks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  a day ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  a day ago
No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  a day ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 days ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 days ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 days ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  2 days ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  2 days ago