HOME
DETAILS
MAL
മാല്യന്യപ്രശ്നം: പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി
backup
November 08 2016 | 06:11 AM
ഗുരുവായൂര്‍: നഗരത്തിലെ മാല്യന്യപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷഅംഗങ്ങള്‍ ചന്ദനത്തിരി കത്തിച്ച് ഇറങ്ങിപ്പോക്ക് നടത്തി. വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും മാല്യനന്യം ശേഖരിക്കുന്നത് കൗണ്‍സില്‍ തീരുമാനമില്ലാതെ നഗരസഭ നിര്‍ത്തലാക്കിയിരുന്നു. ഈ കൗണ്‍സിലിന്റ വാര്‍ഷിക യോഗത്തിലായിരുന്നു ഇറങ്ങിപ്പോക്ക്. ചെയര്മാന് പ്രൊ.പി.കെ ശാന്തകുമാരി അധ്യക്ഷ വേദിയിലെത്തിയയുടനെ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് പ്രശ്നം അവതരിപ്പിച്ചു.
നഗരം മാല്യന്യത്താല് നാറുമ്പോള് പ്രതീകാത്മകമായി ചന്ദനത്തിരി കത്തിക്കുകയാണെന്ന് പറഞ്ഞാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിപക്ഷം ഇറങ്ങിപ്പോയശേഷം മറ്റു അജണ്ടകള്‍ പാസ്സാക്കി യോഗം പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."