വെള്ള മണ്ണെണ്ണ സബ്സിഡി പുനസ്ഥാപിക്കണം - മത്സ്യഫെഡ് ചെയര്മാന്
ആലപ്പുഴ : സംസ്ഥാനത്തെ മല്‍സ്യ തൊഴിലാളികള്‍ക്ക് മല്‍സ്യഫെഡ് നല്കി വരുന്ന വെളള മണ്ണെണ്ണയുടെ സബ്സിഡി തുക ഉടന്‍ അനുവദിക്കണമെന്ന് മല്‍സ്യഫെഡ് ചെയര്മാന് വി ദിനകരന് എക്സ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുമാസമായി സബ്സിഡി തുക തൊഴിലാളികള്‍ക്ക് നല്കാന് കഴിഞ്ഞിട്ടില്ല. തല്‍സ്ഥിതി തുടര്‍ന്നാല്‍ മണ്ണെണ്ണ വിതരണം തന്നെ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മല്സ്യതൊഴിലാളികള്ക്കുളള ബോണസ് തുകയും എന്‍ സി ഡി സി വായ്പയ്ക്കുളള പലിശ സബ്സിഡിയും മുടങ്ങിയിട്ട് മാസങ്ങളായി. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മൂന്നുലക്ഷത്തോളം വരുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ്. തീരമേഖലയെ കടുത്ത വറുതിയിലേക്ക് തളളിവിടുന്ന നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന വിഹിതത്തില്‍നിന്നും മുപ്പത് ശതമാനം മണ്ണെണ്ണ വെട്ടികുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നാല്പത് ശതമാനം വെട്ടികുറച്ചാണ് പക തീര്‍ത്തത്. നിലവില്‍ ലഭിച്ചുക്കൊണ്ടിരുന്ന 2525 കിലോ ലിറ്റര്‍ മണ്ണെണ്ണ ഇപ്പോള്‍ 1505 ലിറ്ററായി ചുരുങ്ങി. വെട്ടി കുറച്ച മണ്ണെണ്ണ വിഹിതം ഉടന്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ദിനകരന് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ബാബു ആന്റണിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."