യുവാവിന്റെ ദുരൂഹമരണം; അന്വേഷണത്തിന് ജില്ലാ പൊലിസ് മേധാവി നേരിട്ടെത്തി
മൂന്നാര്‍: നയമക്കാട് എസ്റ്റേറ്റിലെ പളിനിസ്വാമി (28) യുടെ മരണത്തില്‍ ദുരൂഹത കണ്ടെത്താന്‍ ഇടുക്കി ജില്ലാ പൊലിസ് മേധാവി നേരിട്ട ് മൂന്നാറിലെത്തി.
ഞയറാഴ്ച വൈകുന്നേരം മൂന്നാറിലെത്തിയ പൊലിസ് മേധാവി എ.വി. ജോര്‍ജ്ജ് പളിസ്വാമി മരിച്ചുകിടന്ന തടാകത്തിലും വീട്ടിലുമെത്തി പരിശോധന നടത്തി. പളിസ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മരണകാരണം കണ്ടെത്താന്‍ മൂന്നാര്‍ സി.ഐ. സാം ജോസിനെ ചുമലതപ്പെടുത്തി.
ഒക്ടോബര്‍ 16-ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പളിസ്വാമിയെ സമീപത്തെ തോട്ടില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. വീട്ടില്‍ കുളിക്കാന്‍ സൗകര്യമുണ്ടായിട്ടും കോടമഞ്ഞും മൈനസ് ഡിഗ്രി തണുപ്പും നിറഞ്ഞ സമയത്ത് രണ്ട് തോടുകള്‍ കടന്ന് കുളിക്കാന്‍ പോയതാണ് സംശയത്തിന് കാരണം. യുവാവിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.
വീട്ടുകാര്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലിസ് മേധാവി സംശയം നീക്കാന്‍ ഉടന്‍ കഴിയുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."