വേനല്ക്കാലമെത്താറായി: കോലത്രക്കുന്ന് ശുദ്ധജല പദ്ധതി കമ്മിഷന് ചെയ്തില്ല
എടപ്പാള്‍: വേനല്‍ക്കാലം അടുത്തെത്താറായിട്ടും മേഖലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകാനിരിക്കെ കോലത്രക്കുന്ന് പട്ടികജാതി കോളനിയിലെ ശുദ്ധജല പദ്ധതി കമ്മീഷന് ചെയ്തില്ല. കോളനിയില്‍ ഒരുകോടി രൂപ ചെലവഴിച്ചുള്ള വികസന പദ്ധതി പ്രകാരം നടപ്പാക്കിയ ശുദ്ധജല പദ്ധതിയാണ് ഇതുവരെ കമ്മിഷന് ചെയ്യാത്തത്. മൂന്നു വര്‍ഷം മുന്‍പാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ശ്രമഫലമായി സംസ്ഥാന സര്‍ക്കാര്‍ കോളനി ദത്തെടുക്കല്‍ പദ്ധതി പ്രകാരം തുക വകയിരുത്തിയത്.
വൈദ്യുതീകരണം, ഉള്‍വഴികള്‍ കോണ്‍ക്രീറ്റ് ചെയ്യല്‍, വീട് അറ്റകുറ്റപ്പണികള്‍, കളിസ്ഥലം, കമ്യൂണിറ്റി ഹാള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, ജോലിയില്‍ മികവ് വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനം തുടങ്ങി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തത്. എന്നാല്‍ ഇവയില്‍ പലതും ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടാങ്ക് നിര്‍മിച്ചു. സ്വകാര്യ പറമ്പിലെ കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിലെത്തിച്ച് വിതരണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി നിലവിലുണ്ട@ായിരുന്ന കിണര്‍ ആഴംകൂട്ടി നവീകരിച്ച് ജലം സംഭരിക്കാന്‍ നീക്കം നടന്നെങ്കിലും പണി പൂര്‍ത്തിയാക്കാനായില്ല.
വേനല്‍ ആരംഭിക്കുന്നതോടെ ഇവിട ജലക്ഷാമം രൂക്ഷമാകും. പദ്ധതി കമ്മീഷന് ചെയ്തില്ലെങ്കില്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ടണ്ട അവസ്ഥയിലാകും. പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഇനിയും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതു@്. പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ചൂ@ണ്ടിക്കാട്ടി കോളനിവാസികളുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ചിട്ടുണ്ട്. വിജിലന്‍സിനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."