തൊണ്ടിവാഹനങ്ങളുടെ പരിശോധന ആരംഭിച്ചു
തിരൂരങ്ങാടി: പൊലിസ് സ്റ്റേഷനുകളിലും മറ്റും കൂട്ടിയിട്ട തൊണ്ടിവാഹനങ്ങളുടെ പരിശോധന തുടങ്ങി. തിരൂരങ്ങാടി പൊലിസും റവന്യു അധികൃതരും വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങളാണ് റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ്, പൊലിസ് തുടങ്ങിയവര്‍ സംയുക്തമായി പരിശോധിച്ച് വില നിശ്ചയിക്കുന്നത്. ലേലം ചെയ്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
ഉപയോഗയോഗ്യമായവ ലേലം ചെയ്യുവാനും മറ്റുള്ളവ ആക്രിയുടെ ഗണത്തിലും ഉള്‍പ്പെടുത്തി തരപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ഇരുപതോടുകൂടി പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റേഡോാരങ്ങളിലും വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവ ആദ്യം പരിശോധിക്കും. യാര്ഡുകളിലുള്ളവ രണ്ടാം ഘട്ടത്തില്‍ പരിശോധന നടത്തി വില നിശ്ചയിക്കും.
തഹസില്‍ദാര്‍ ടി ഗോപാലകൃഷ്ണന് , സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ബാബുരാജ്, എസ്.ഐ വിശ്വനാഥന് കാരയില്‍, തിരൂരങ്ങാടി എം.വി.ഐ അബ്ദുല്‍കരീം, ക്ലര്‍ക്ക് പ്രവീണ്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."