ഏകസിവില്‍കോഡിനെതിരേ മുസ്‌ലിം കൂട്ടായ്മ 10നു
കണ്ണൂര്‍: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ 10നു കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. മാണിയുര്‍ അഹ്മദ് മുസ്‌ലിയാര്‍, കണ്ണൂര്‍ ജില്ലാ നായിബ് ഖാസി പി.പി ഉമര്‍ മുസ്‌ലിയാര്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡോ. എ.ഐ അബ്ദുല്‍ മജീദു സ്വലാഹി, യു.പി സിദ്ദീഖ് മാസ്റ്റര്‍, ശംസുദ്ദീന്‍ പാലക്കോട്, സി.പി സലിം, അഡ്വ.പി മുസ്തഫ, അഡ്വ. പി.വി സൈനുദ്ദീന്‍, കെ.കെ മുഹമ്മദ്, കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ കൂട്ടായ്മയില്‍ പ്രഭാഷണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം സംഘടനാ നേതാക്കളായ പി.കുഞ്ഞഹമ്മദ്, പി.പി ഉമര്‍ മുസ്‌ലിയാര്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡോ.എ ബഷീര്‍, കെ.പി അബ്ദുല്‍ അസീസ്, കെ.എല്‍.പി ഹാരിസ്, കെ.പി ബുഖാരി എന്നിവര്‍ പങ്കെടുത്തു.
ഏകസിവില്‍ കോഡ് രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കം സൃഷ്ട്ടിക്കുമെന്ന്
കാസര്‍കോട്: ഏകസിവില്‍ കോഡ് രാജ്യത്തിന്റെ പൈതൃകത്തിന് കളങ്കം സൃഷ്ട്ടിക്കുമെന്നും അതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ എസ്.കെ.എസ് എസ്.എസ്.എഫ് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും ജില്ല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു. 17നു വൈകുന്നേരം കാസര്‍കോട് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയപ്പിക്കുന്നതിനായി വ്യത്യസ്ത പരിപാടികള്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കും. ജില്ലാ കോര്‍ഡിനേറ്റര്‍ സിദ്ധീഖ് ഹുദവി മണിയൂര്‍ അധ്യക്ഷനായി. ത്വലബാ വിങ് ജനറല്‍ സെക്രട്ടറി സലിം ദേളി, സൈബര്‍വിങ് ജില്ലാ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുസമദ് മൗലവി, മൂസ മുശ്‌റിഫ് മൊഗ്രാല്‍, അബ്ദുല്‍ ജംഷീദ്, ത്വയ്യിബ് മൗലവി, തൗസീഫ് മൗലവി, തന്‍സീഫ് മൗലവി, അബ്ദുല്‍ റൗഫ്, ബി.എം അബ്ദുല്‍റഹ്മാന്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് റൗഫ്, മുഹമ്മദ് സ്വഫ്‌വാന്‍, അഹ്മദ് സിനാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."