ഭാര്യ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ ട്രംപ് വിവാദത്തില്‍
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് സമയത്തും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിവാദത്തില്‍. തനിക്കൊപ്പമെത്തിയ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞു നോക്കിയ ട്രംപിന്റെ നടപടിയാണ് വിവാദത്തിലായത്.
മാന്‍ഹട്ടനിലെ പോളിംഗ് സ്റ്റേഷനില്‍ വെച്ച് മെലാനിയ വോട്ട് ചെയ്യുന്നതിനിടെ ട്രംപ് നോക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ഈസ്റ്റ് മാന്‍ഹട്ടനിലെ സ്‌കൂളിലുള്ള പോളിംഗ് സ്റ്റേഷനില്‍ ഭാര്യ മെലാനിയ, മകള്‍, മരുമകന്‍ എന്നിവര്‍ക്കൊപ്പമാണ് ട്രംപ് വോട്ട് ചെയ്തത്.
അതേസമയം, സ്ട്രീറ്റ് ലൈബ്രറിയില്‍ വോട്ട് ചെയ്യാനെത്തിയ ട്രംപിന്റെ മകന്‍ എറിക്കും ഇതേ കാരണത്താല്‍ വിവാദത്തിലായി. ഭാര്യ ലാറി യുസാന്‍ വോട്ട് രേഖപ്പെടുത്തുന്നത് ഒളിഞ്ഞുനോക്കിയ എറിക് ബാലറ്റ് പേപ്പറിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും കാര്യങ്ങള്‍ കൂടുതല്‍ വിവാദത്തിനിടയാക്കി.
അച്ഛനായി വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനിക്കുന്നു. അദ്ദേഹം യു.എസിനായി മഹത്തായ കാര്യങ്ങള്‍ ചെയ്യും എന്ന കുറിപ്പോടെയായിരുന്നു എറികിന്റെ ട്വീറ്റ്. സംഭവം വിവാദമായതോടെ എറിക് ട്വീറ്റ് പിന്‍വലിച്ചു. ന്യൂയോര്‍ക്കിലെ നിയമമനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്നതു കുറ്റകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."