വിഴിഞ്ഞം പ്രദേശം വെള്ളത്തില്‍
വിഴിഞ്ഞം: കനത്ത മഴയും വേലിയേറ്റത്തിലും അടിമലത്തുറ, അമ്പലത്തുംമൂല പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് ചവര്‍ നിറഞ്ഞ് ഒഴുക്ക് നിലച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഹാര്‍ബര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ഗംഗയാര്‍ തോടില്‍ പാലത്തിനടുത്ത് നിറഞ്ഞ മാലിന്യങ്ങള്‍ മാറ്റിയതോടെയാണ് സ്ഥലത്തെ വെള്ളക്കെട്ട് മാറിയത്. മൂന്നുദിവസമായി കടല്‍ക്ഷോഭം
തുടരുന്നതിനാല്‍ വിഴിഞ്ഞം, ചൊവ്വര, ആഴിമല തുടങ്ങിയ തീരങ്ങളില്‍നിന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും കടലില്‍ പോയിട്ടില്ല.
ശക്തമായ തിരയടിയും കടല്‍ക്ഷോഭവും കാരണം കോവളം ബീച്ചില്‍ സഞ്ചാരികള്‍ കടലിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരത്തിന്റെ പല ഭാഗങ്ങളും കടലെടുത്ത നിലയിലാണ്.
കരുംകുളം ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നില്ല എന്ന് പറഞ്ഞ് സ്ഥല വാസികള്‍ രാവിലെ പത്തു മണിയോടെ വിഴിഞ്ഞം പൂവാര്‍ റോഡ് ഉപരോധിച്ചു. തഹസില്‍ദാര്‍
എത്തി ജെ,സി.ബി ഉപയോഗിച്ച് വെള്ളം തുറന്നു വിട്ടു താല്കാലിക പരിഹാരം കാണാം എന്ന് അറിയച്ചതിനെ തുടര്‍ന്ന് ഒന്നരയോടെ നാട്ടുകാര്‍ ഉപരോധം അവസാനിച്ചു പിരിഞ്ഞു
പോയി.
24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളാരും കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."