മരങ്ങാട്ടുചിറ തരിശ് പാടത്ത് ഒറ്റ ഞാര്‍ കൃഷി
കരിമണ്ണൂര്‍: തരിശ്പാടത്ത് ഒറ്റ ഞാര്‍ കൃഷിയിറക്കി മരങ്ങാട്ടുചിറ പാടശേഖരത്തെ ഹരിതാഭമാക്കി 'കരിമണ്ണൂര്‍ കളം ഫ്രണ്ട്‌സ് ' കര്‍ഷക കൂട്ടായ്മ ശ്രദ്ധേയമാകുന്നു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കിളിയറ വാര്‍ഡ് മെമ്പര്‍ സിബി കുഴിക്കാട്ടിന്റെ നേതൃത്വത്തിലുള്ള യുവ കര്‍ഷകരാണ് ഈ കര്‍ഷക കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.
ആയിരം ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഉണ്ടായിരുന്ന ഇടുക്കി ജില്ലയുടെ നെല്ലറയായിരുന്ന കരിമണ്ണൂര്‍ പഞ്ചായത്തിലിന്ന് ഇരുന്നൂറേക്കറില്‍ താഴെ മാത്രമാണ് നെല്‍കൃഷി ചെയ്യുന്നത്. നെല്‍കൃഷി നഷ്ടത്തിലായതോടെ കര്‍ഷകര്‍ മറ്റു കൃഷിയിലേക്ക് മാറുകയും നെല്‍പാടങ്ങള്‍ കൃഷിയിറക്കാതെ തരിശായി കിടക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് പരമാവധി ധനസഹായവും സഹകരണവും നല്‍കി കൃഷി ഭവനും പഞ്ചായത്തും സംയുക്തമായി രംഗത്തുവന്നു.
കളം ഫ്രണ്ട്‌സിന്റെ ഒറ്റ ഞാര്‍ നടീല്‍ കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസര്‍ റഷീദാ പി.ഐ. വാര്‍ഡ് മെമ്പര്‍ സിബി കുഴിക്കാട്ടിന് ഞാര്‍ നല്‍കി നിര്‍വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ കൃഷി അസിസ്റ്റന്റ് അനക്‌സ് ലതികാ എ.കെ., നിസാമോള്‍ പി.യു., വിന്‍സെന്റ് തെക്കേറ്റത്ത്, സാന്റി ഏഴുപ്ലാവില്‍, ബേബി പൂവാറ്റുംചിറയില്‍, ടോം ജോന്‍സ് പറയംന്നിലം എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് കേരളോത്സവം12നും 13നും
വണ്ണപ്പുറം : വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്തല കേരളോത്സവം 12, 13 തീയതികളില്‍ പഞ്ചായത്തിലെ വിവിധ വേദികളില്‍ നടക്കും.
12ന് രാവിലെ ഒമ്പതിന് ഗ്രാമപഞ്ചായത്ത് പ്രസിന്റ് ലിസി ജോസഫ് കേരളോത്സവം ഉദ്ഘാടനം ചെയ്യും.
വണ്ണപ്പുറം എസ്എന്‍എം വിഎച്ച്എസ് ഗ്രൗണ്ടില്‍ ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ മത്സരങ്ങളും മുള്ളരിങ്ങാട് വോള്‍ഗ സ്‌റ്റേഡിയത്തില്‍ വോളിബോള്‍ മത്സരവും നടക്കും.
കാളിയാര്‍ തൊമ്മന്‍ ജോസഫ് സ്‌റ്റേഡിയത്തിലാണ് ബാഡ്മിന്റന്‍ മത്സരം.
വടംവലി ചീങ്കല്‍സിറ്റി ഗ്രാമവേദിക്ക് സമീപവും കലാമത്സരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ ഹാളിലും അരങ്ങേറും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129503655, 9961141997 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."