മുത്വലാഖ്: രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നീതിയുടെ പക്ഷത്ത് നില്‍ക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കൊല്ലം: പതിമൂന്ന് നൂറ്റാണ്ടുകാലം നിലനിന്ന ഇസ്ലാമിക ശരീഅത്ത് ഭേതഗതികള്‍ക്ക് വിധേയമാക്കണമെന്ന വാദവുമായി ഇസ് ലാമിക വ്യവസ്ഥകള്‍ക്കെതിരെ ഒരു കൂട്ടര് കുപ്രചരണം നടത്തുമ്പോള്‍ നീതിയുടെ പക്ഷം ചേരാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം മഹ് മൂദ് മുസ് ലിയാര്‍ അധ്യക്ഷനായി. അബ്ദുല്‍ റസാഖ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് കാശിഫി സ്വാഗതവും എം ഷാജഹാന് അമാനി നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി എം മഹ്മൂദ് മുസ്ലിയാര്(പ്രസിഡന്റ്), ടി.കെ. മുത്വലിബ് മുസ്ലിയാര്, ജമാലുദ്ദീന്‍ മുസ്ലിയാര്(വൈസ് പ്രസിഡന്റ്), എം .ഷാജഹാന് അമാനി(സെക്രട്ടറി), മുഹമ്മദ് സലീം മന്നാനി, ഷിഹാബുദ്ദീന് മുസ്ലിയാര്(ജോ. സെക്രട്ടറി), അബ്ദുല്‍ വാഹിദ് ദാരിമി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് മുസ്ലിയാര് റിട്ടേണിങ് ഓഫീസര്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."