HOME
DETAILS
MAL
ഏക സിവില്‍കോഡ് വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമം: എം.പി
backup
November 09 2016 | 07:11 AM
കരുനാഗപ്പള്ളി: രാജ്യത്ത് ഹിന്ദുക്കളേയും അഹിന്ദുക്കളേയും വേര്‍തിരിച്ച് വോട്ട് ബാങ്കുകളാക്കി മാറ്റാനാണ് മോദിയുടെ ഏകസിവില്‍കോഡ് കൊണ്ട് വരാനുള്ള നീക്കമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്റെ ആഭിമുഖ്യത്തില്‍ ഏക സിവില്‍ കോഡിനെതിരെ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ഐ.സി.എസ് ജനറല്‍ സെക്രട്ടറി പി.കെ.ബാദ്ഷാ സഖാഫി മുഖ്യ പ്രഭാക്ഷണം നടത്തി. കെ.സി രാജന്, പി.ആര് വസന്തന്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി മുഹമ്മദ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, ഇബ്രാഹിം കുട്ടി, മുനമ്പത്ത് ഷിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."