രാധാകൃഷ്ണന്റെ കോലം കത്തിച്ചു
ചെറുതുരുത്തി: പീഡനക്കേസില്‍ ഇരയുടെ പേരു പുറത്ത് വിട്ട് സ്ത്രീത്വത്തെ അപമാനിച്ച സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നും, നിയമ നടപടികള്‍ക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട്ട് വള്ളത്തോള്‍നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതുരുത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി. രാധാകൃഷ്ണന്റെ കോലം കത്തിച്ചു. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് യു.എസ് സുമോദ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗം പി.പി പ്രസാദ്, മനോജ് തൈക്കാട്ട്, മുസ്തഫ അത്തിക്കപറമ്പ്, പി.സി ബാബു, ഷാജി, അബു, ഉമ്മര്‍ കടവത്ത്, ബാദുഷ, ഷെഫീര്‍ താഴപ്ര, അബൂബക്കര്‍, സെബി കാസിം എന്നിവര്‍ പ്രസംഗിച്ചു.
ചുമട്ടു തൊഴിലാളിയെ പൊലിസ് മര്‍ദിച്ച സംഭവം;കേസെടുക്കുന്നില്ലെന്ന്
കുന്നംകുളം: ബി.എം.എസ് ചുമട്ടു തൊഴിലാളിയായ യുവാവിനെ പൊലിസ് മര്‍ദിച്ചെന്ന് ആരോപിച്ചു നല്‍കിയ പരാതിയില്‍ കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. ഒരാഴ്ച മുന്‍പ് മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അടുപ്പൂട്ടി സ്വദേശിയായ എല്‍ദോ എന്നയു വാവിനെ പൊലിസ് മര്‍ദിച്ചെന്നാണ് പരാതി. അടുത്ത ദിവസം വാര്‍ഡ് കൗണ്‍സിലര്‍ക്കൊപ്പമാണ് ഇയാളെ വിട്ടയച്ചത്. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്ന. തുടര്‍ന്ന് വിഷയം ഏറ്റെടുത്ത സംഘപരിവാര്‍ സംഘടനകള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് നടത്തുകയും പരാതി നല്‍കുകയും ചെയ്തു. പത്ര സമ്മേളനത്തില്‍ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ്, ബി.എം.എസ് നേതാകളായ പ്രേംരാജ്, കെ.കെ തിലകന്‍, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹ് പി.അജി, എല്‍ദോ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും ക്രൂര മര്‍ദനത്തിനിരയായെന്ന് പറയുന്ന ഇയാളെ രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."