HOME
DETAILS
MAL
ക്ഷയരോഗികളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണം
backup
November 09 2016 | 16:11 PM
ക്ഷയരോഗികളെക്കുറിച്ചുളള വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. ക്ഷയരോഗികള്‍ കാര്യക്ഷമമായ ചികിത്സ തേടുന്നുവെന്നും, രോഗം ഭേദമാകാത്ത കേസുകളില്‍ പ്രത്യേക ചികിത്സ ലഭ്യമാക്കുന്നുവെന്നും ഉറപ്പുവരുത്താന്‍ രോഗികളുടെ വിവരങ്ങള്‍ നോട്ടിഫൈ ചെയ്യേണ്ടത് അനിവാര്യമാണ്. ചികിത്സ ലഭിക്കാതിരിക്കുകയും സമൂഹത്തില്‍ ക്ഷയരോഗം പടരുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനും മരണ നിരക്ക് കുറയ്ക്കാനും രോഗികളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."