HOME
DETAILS
MAL
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി വൈക്കം നഗരസഭ
backup
November 09 2016 | 18:11 PM
വൈക്കം: വൈക്കം നഗരസഭയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു. നഗരത്തിലെ പലസ്ഥലങ്ങളിലും നിലവിലുള്ള കെട്ടിടങ്ങളോട് ചേര്‍ന്നാണ് നഗരസഭയുടെ അനുമതിയില്ലാതെയും നിര്‍മാണചട്ടങ്ങള്‍ ലംഘിച്ചും പുതിയ നിര്‍മാണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയത്.
നഗരസഭാ സെക്രട്ടറി എസ് ബിജു, എന്‍ജിനീയര്‍മാരായ ജയകുമാര്‍, ഷാജി, ശൈലേഷ്, ജെ.എച്ച് ഐ ഷാനമോള്‍ എന്നിവരുടെ നേതൃത്വത്തിലാണു നടപടികള്‍ ആരംഭിച്ചത്. നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു വി. കണ്ണേഴന്‍, പി ശശിധരന്‍, കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."