കേരളാ സര്‍വകലാശാലാ വാര്‍ത്തകള്‍
പുന:ക്രമീകരിച്ചു
പരീക്ഷാഫീസുകള്‍ അടയ്‌ക്കേണ്ട അവസാന തീയതികളായി നിശ്ചയിച്ചിട്ടുള്ള നവംബര്‍ ഒമ്പത്, പത്ത് തീയതികള്‍ പിഴകൂടാതെ നവംബര്‍ 14 (50 രൂപ പിഴയോടെ നവംബര്‍ 15, 250 രൂപ പിഴയോടെ നവംബര്‍ 16) എന്ന രീതിയില്‍ പുന:ക്രമീകരിച്ചിരിക്കുന്നു.
ബി.എച്ച്.എം ടൈംടേബിള്‍
നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (2014, 2011 & 2006 സ്‌കീം) പ്രാക്ടിക്കല്‍ നവംബര്‍ 14 മുതല്‍ തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
മെഗാ പ്ലേസ്‌മെന്റ് ഫെയര്‍
പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 27-ന് ഒരു മെഗാ പ്ലേസ്‌മെന്റ് ഫെയര്‍ നടത്തുന്നു.
സര്‍വകലാശാല നേരിട്ട് നടത്തുന്ന പഠനവകുപ്പുകളിലെ അവസാന വര്‍ഷ ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കും കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനീറിംഗ് കോളേജിന് പുറമെ തിരുവനന്തപുരത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജുകളിലെ അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും,യു.ഐ.ടി, യു.ഐ.എം, ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലേയും അവസാന ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും ഈ മെഗാ പ്ലേസ്‌മെന്റ് ഫെയറില്‍ പങ്കെടുക്കാം.
കൂടാതെ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ വരുന്ന അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലയുടെ പ്ലേസ്‌മെന്റ് പോര്‍ട്ടലില്‍ (http:placement.keralauniverstiy.ac.in) ഉള്ള രജിസ്‌ട്രേഷന്‍ ഫോം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയുടെ പകര്‍പ്പും അപ്‌ലോഡ് ചെയ്യാം.
മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ലൈബ്രറി സയന്‍സ് പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ് നവംബര്‍ 14-ന് പാളയം എസ്.ഡി.ഇ ഓഫീസില്‍ നിന്നും ഹാള്‍ടിക്കറ്റ് ഹാജരാക്കി കൈപ്പറ്റണം. ദ്വിദിന ദേശീയ സെമിനാര്‍
അന്താരാഷ്ട്ര കേരള പഠനകേന്ദ്രം ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ രൂപങ്ങളും അടയാളപ്പെടുത്തലും കേരളീയ കലാപാരമ്പര്യത്തില്‍ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടത്തുന്നു.
പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ വിഷയം നവംബര്‍ 15-നകവും പ്രബന്ധ സംഗ്രഹം നവംബര്‍ 25-നകവും ഇ-മെയില്‍ ([email protected]) ചെയ്യണം. ഫോണ്‍. 9447552876, 9447463023.
ബി.എസ്‌സി നഴ്‌സിംഗ്
ഡിസംബര്‍ ഏഴിന് തുടങ്ങുന്ന മൂന്നാം വര്‍ഷ ബി.എസ്‌സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 17 (50 രൂപ പിഴയോടെ നവംബര്‍ 19, 250 രൂപ പിഴയോടെ നവംബര്‍ 21) വരെ അപേക്ഷിക്കാം. 2008-ന് മുമ്പ് അഡ്മിഷന്‍ നേടിയവര്‍ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടതില്ല.
ഷോര്‍ട്ട് ഫിലിം മത്സരം
ബ്രിട്ടീഷ് കൗണ്‍സിലും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റും സംയുക്തമായി നടത്തുന്ന ഫെയിം ലാബ് മത്സരം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രൊഫ. ഇയാന്‍ സ്റ്റുവേര്‍ട്ട് കാര്യവട്ടം കാമ്പസില്‍ വച്ച് പരിശീലനം നല്‍കും.
വൈവ
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിക്‌സ് 2015-16 ബാച്ച് (യൂണിവേഴ്‌സിറ്റി കോളേജ്) വൈവ നവംബര്‍ 11, 16 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഫിസിക്‌സ് പഠനവകുപ്പില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
ജേര്‍ണലിസം ഫലം
തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് ജേര്‍ണലിസം കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരിച്ചു. ശാരദ പി (രജി.നം 10452) ഒന്നാം റാങ്ക് നേടി.
കോംപിയറിംഗ് ഫലം
തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി ന്യൂസ് റീഡിംഗ് ആന്‍ഡ് കോംപിയറിംഗ് കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരിച്ചു. സജ്ജാദ് എ (രജി.നം 10678) ഒന്നാം റാങ്ക് നേടി.
സീറ്റൊഴിവ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം ആറ്റിങ്ങല്‍ ഗവ. കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
എം.ബി.എ വൈവ മാറ്റി
നവംബര്‍ 10-ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം) വൈവ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."