HOME
DETAILS

പാറമടയിലെ മലിനവെളളം കൊച്ചി നഗരത്തില്‍ കുടിവെളളം

  
backup
November 09 2016 | 19:11 PM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%ae%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9a


പെരുമ്പാവൂര്‍: ശാസ്താംമുഗള്‍ പാറമടയിലെ മലിനവെളളം കൊച്ചിനഗരത്തില്‍ കുടിവെളളമായി വിറ്റഴിക്കുന്നു. കൊച്ചിധനുഷ്‌കോടി ദേശീയപാതയിലെ ശാസ്താംമുഗള്‍ പാറമടയിലെ മാലിന്യ വാഹിനിയായ വെളളമാണ് കുടിവെളളമാഫിയ വിറ്റ് പണമാക്കുന്നത്. ദേശീയപാതക്ക് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് റോഡ് നിരപ്പില്‍ നിന്നും ഏകദേശം എണ്ണൂറടിയോളം താഴ്ചയുളള പാറമാട പ്രവര്‍ത്തനം നിലച്ചത്. രണ്ട് ഭാഗങ്ങളിലായി അഞ്ചേക്കറോളം വരുന്ന പാറമട രണ്ട് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിരുന്നു. മഴവെളളം കെട്ടി നിന്നും സ്വഭാവിക ഉറവയില്‍ നിന്നും സമൃദ്ധമായ വെളളം പാറമടയില്‍ നിറഞ്ഞതോടെയാണ് കുടിവെളളമാഫിയ ഇങ്ങോട്ടെത്തിയത്. മൂന്ന് ഫില്‍ട്ടറുകള്‍ സ്ഥാപിച്ച് ശുചീകരിച്ച വെളളമാണെന്ന വ്യജേനയാണ് ഇവിടെ നിന്നുളള വെളളം വിറ്റഴിക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്‌ളാറ്റുകളുമടക്കം ഡസന്‍കണക്കിന് സ്ഥാപനങ്ങളാണ് വെളളത്തിന്റെ ഉപഭോക്താക്കള്‍. പ്രതിദിനം ടോറസ് ലോറികളിലായി രണ്ട് ലക്ഷം ലിറ്റര്‍ വെളളം ഇവിടെ നിന്ന് കയറിപോകുന്നതായാണ് കണക്ക്. ആയിരം ലിറ്റര്‍ വെളളത്തിന് അറുനൂറ് രൂപ നിരക്കിലാണ് വില്‍പന.
വര്‍ഷങ്ങള്‍ പാറമടയായി പ്രവര്‍ത്തിച്ചത് മൂലമുളള ഗുരുതരമായ രാസമാലിന്യങ്ങളുടെ കേന്ദ്രമാണ് ഈ പാറമടയിലെ വെളളം. നിറയെ വെളളമുളള പാറമടയുടെ ഭീകരത സഞ്ചാരികളേയും സിനിമാ ഷൂട്ടിംഗ് സംഘങ്ങളേയും ഇങ്ങോട്ടേക്കാകര്‍ഷിക്കുന്നുണ്ട്. മണ്ഡലത്തിനകത്തു നിന്നും പുറത്ത് നിന്നും രാത്രി കാലങ്ങളില്‍ ഡസന്‍കണക്കിന് വാഹനങ്ങളില്‍ കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തളളുന്നതും ഇങ്ങോട്ടാണ്. കൂടാതെയാണ് ഇവിടെ കാണപ്പെടുന്ന അഞ്ജാത മൃതദേഹങ്ങള്‍. കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ അഞ്ച് മൃതദേഹങ്ങളാണ് അഴുകിയ നിലയില്‍ ഈ വെളളത്തില്‍ കണ്ടെത്തിയത്.
ഇങ്ങനെ മാലിന്യ വാഹിനിയായ വെളളമാണ് യാതൊരു ശുചീകരണവും നടത്താതെ ശുദ്ധജലമെന്ന പേരില്‍ കൊച്ചി നഗരത്തിലെ നൂറുകണക്കിന് ഹോട്ടലുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്നത്. ആക്ഷേപമുയര്‍ന്നതോടെ വെളളം ശുചീകരിക്കാനെന്ന പേരില്‍ രണ്ട് ഫില്‍റ്റര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രഹസനമാണെന്നാണ് സമീപവാസികളുടെ ആക്ഷേപം. കുടിവെളള ക്ഷാമം ആരംഭിച്ചതോടെ തിരുവാണിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തോടുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും യാതൊരു പരിശോധനയുമില്ലാതെ ഡസന്‍കണക്കിന് വാഹനങ്ങളിലാണ് കൊച്ചി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വെളളം കയറ്റി പോകുന്നത്. ശാസ്താംമുഗള്‍ പാറമടക്ക് പുറമേ ദേശീയപാതയോരത്ത് മറ്റക്കുഴി, തിരുവാണിയൂര്‍, കുംഭപിളളി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കുടിവെളളമാഫിയ വെളളമൂറ്റുന്നുണ്ട്. ശുദ്ധ ജല ക്ഷാമത്തിന്റെ മറവില്‍ മാലിന്യ വാഹിനിയായ വെളളം വിതരണം ചെയ്യുന്നത് പകര്‍ച്ച വ്യാധികളുള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങല്‍ക്ക് വഴിവക്കുമെന്ന് ആശങ്കയുയര്‍ത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago