വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച; കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കോട്ടയം പൂവന്തുരുത്ത് സ്വദേശി പടിഞ്ഞാറേക്കാലായില്‍ വീട്ടില്‍ രാജേഷ് (43), പെരുമ്പായിക്കാട്ട് സ്വദേശി മടത്തിപറമ്പില്‍ വീട്ടില്‍ നസീര്‍ (46) എന്നിരാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്.
പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ധീഖിന്റെ വീട്ടില്‍ നിന്നുമാണ് കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 1.30ന് മോഷണം നടന്നത്. വിജിലന്‍സ് ചമഞ്ഞെത്തിയ സംഘം അലമായരയില് സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പ്രതികളെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തെളിവെടുപ്പിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. 14 പ്രതികളുള്ള കേസില്‍ ഇതുവരെ ഒമ്പത് പ്രതികളാണ് പിടിയിലായിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് പെരുമ്പാവൂര്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."