തീരസുരക്ഷാ നടപടികള്‍ ഊര്‍ജിതപ്പെടുത്തും: കലക്ടര്‍
തിരുവനന്തപുരം: തീരസുരക്ഷാ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി. ജില്ലയിലെ തീരമേഖലകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തീരമേഖലയും അതിന്റെ സുരക്ഷയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശത്ത് നിലവിലുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.ഇതിനായി ജനപ്രതിനിധികളുടെയും കടലോര ജാഗ്രതാസമിതികളുടെയും മത്സ്യത്തൊഴിലാളികളുടെയും സഹകരണവും ഉറപ്പാക്കും.കോസ്റ്റല്‍-മറൈന്‍ പൊലിസ് വിഭാഗങ്ങളുടെയും തീരസംരക്ഷണസേനയുടെയും അടിയന്തരഘട്ടങ്ങളില്‍ നാവിക സേനയുടെയും സഹായമുറപ്പാക്കിയുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
സേനാവിഭാഗങ്ങള്‍ക്കൊപ്പം റവന്യു അധികൃതരുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം തീരമേഖല സന്ദര്‍ശിക്കും.തീരമേഖലയില്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കാന്‍് കോസ്റ്റല്‍ പൊലിസിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."