മഴ വന്നു;ചിറളയം റോഡ് ചളിക്കുണ്ടായി
കുന്നംകുളം; മഴയില്‍ കുതിര്‍ന്ന് ചളിനിലമായ കക്കാട് ചിറളയം റോഡിലൂടെയുള്ള യാത്ര അസാധ്യമാകുന്നു. കാന ശുചീകരണം നടത്തിയ ചളിയുള്‍പെടെയുള്ളവ തകര്‍ന്ന ഗര്‍ത്തുകളില്‍ നിറയുകയും, മഴയില്‍ വെള്ളം തളം കെട്ടി നില്‍ക്കുകയും ചെയ്തതോടെ കാല്‍നട യാത്രക്കാര്‍ പൂര്‍ണ്ണമായും ഈ വഴി ഉപേക്ഷിച്ചു. വാഹനങ്ങളാകട്ടെ നിവൃത്തി കേടു കൊണ്ട് മാത്രമാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കുന്നംകുളം മത്സ്യമാര്‍ക്കറ്റിലേക്കെത്തുന്ന ഹെവി വാഹനങ്ങളും, ചിറളയം, ടൗണ്‍ഹാള്‍ പരിസരത്തു നിന്നുള്‍പെടേയുള്ള വാഹനങ്ങള്‍ക്ക് നഗരത്തിലെ തിരക്കൊഴിവാക്കിയുള്ള യാത്രക്കും, എളുപ്പമായി കോഴിക്കോട് റോഡിലേക്കെത്താനുമുള്ള ഏക മാര്‍ഗമാണ് ഈ ടി.കെ കൃഷ്ണന്‍ സ്മാരക റോഡ്. മഴക്ക് മുന്‍പ് റോഡ് നന്നാക്കുമെന്ന പതിവു ചടങ്ങ് ഇത്തവണയുമുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷെ ആ ചടങ്ങ് തീര്‍ക്കാനെന്ന വണ്ണം കാന വൃത്തിയാക്കി ചളികോരി റോഡിലിട്ട് കാരാറുകാര്‍ മടങ്ങി. പ്രവര്‍ത്തിയെ കുറിച്ച് നാട്ടുകാരുടെ പരാതിക്ക് അധികൃതര്‍ ചെവിതന്നില്ലെന്നും ഇവര്‍ പറയുന്നു. ഇനി ആരോടാണിത് പറയുക എന്നതാണ് പ്രദേശാസികളുടെ ചോദ്യം. ആഴ്ച ഒന്ന് പിന്നിട്ടാല്‍ സ്‌കൂളുകള്‍ തുറക്കും. പ്രതിദിനം 50 ലേറെ സ്‌കൂള്‍ വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണിത്. ഒപ്പം ചിറളയം പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി നടന്നു വരേണ്ടതുമുണ്ട് മഴ കനത്താല്‍ ഇതുവഴിയേയുള്ള യാത്ര പൂര്‍ണ്ണമായും ദുരിതമാകുമെന്നതില്‍ തര്‍ക്കമില്ലെന്നും ഇവര്‍ പറയുന്നു. പ്രഭാത സമയങ്ങളില്‍ മാര്‍ക്കറ്റിലേക്കെത്തുന്ന ചെറുകിട മത്സ്യ കച്ചവടക്കാര്‍ റോഡില്‍ തെന്നി വീഴുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബൈക്കില്‍ നിന്നും വീണ് പരുക്കേറ്റ മത്സ്യ കച്ചവടക്കാരന്‍ ഇപ്പോഴും ചികിത്സയിലാണ്. അടിയന്തിരമായി ഇതിന് പരിഹാരം ലഭിക്കാന്‍ എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന അന്വേഷണത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."