വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമം: പ്രധാനാധ്യാപകന് അറസ്റ്റില്‍
ഊട്ടി: വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്കൂള്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. കുന്നൂര് കൊലകൊമ്പ കോട്ടക്കല്‍ സി.എസ്.ഐ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകന് അപ്പുസ്വാമി(47)യാണ് അറസ്റ്റിലായത്. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലായി നാല്പത് വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രൈമറി സ്കൂളിലെ രണ്ട് ബാലികമാരെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക ഗീതയുടെ സാഹയത്തോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പത്തു വയസുകാരായ രണ്ട് കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വഴി കുന്നൂര് ഡിവൈ.എസ്.പി മുത്തമിഴിന് പരാതി നല്‍കുകയായിരുന്നു. ഊട്ടി വനിതാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജാര്‍ഖണ്ഡില്‍ നിന്ന് വന്ന് ഇവിടെ കൂലിപണി ചെയ്തും തോട്ടം തൊഴില്‍ ചെയ്തും ഉപജീവനം നടത്തുന്നവരുടെ മക്കളാണിവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."