പിതാവിന്റെ പരാതിയില്‍ പൊലിസ് നടപടിയെടുത്തില്ല
പൊന്നാനി: ഒന്നര വര്‍ഷത്തോളമായി പതിനേഴുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനും മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും അടിമയാക്കിയ സംഘത്തിനെതിരേ കുട്ടിയുടെ പിതാവ് പൊന്നാനി പൊലിസില്‍ പരാതി നല്കി. ഇതുസംബന്ധിച്ചു കഴിഞ്ഞ നാലിനു ചാണ സ്വദേശിയായ പിതാവ് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലിസ് തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
പൊന്നാനി സ്വദേശികളായ നാലു പേര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇവര്‍ പരാതിക്കാരന്റെ മകനെ ഒന്നരവര്‍ഷമായി പ്രകൃതിവിരുദ്ധ പീഡനത്തിനും മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുകയായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍നിന്നു മകനെ മോചിപ്പിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട ശേഷം കുട്ടി പത്താംക്ലാസോടെ പഠനം ഉപേക്ഷിക്കുകയായിരുന്നു.
സംഘത്തില്‍നിന്നു വിട്ടുപോയതിന്റെ വിരോധത്തില്‍ കുട്ടിയെയും പിതാവിനെയും സംഘം ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. രാഷ്ട്രീയ സമ്മര്‍ദമാണ് പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ കാരണമെന്നാണ് ആരോപണം. കുട്ടിയില്‍നിന്നു ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ മൊഴിയെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."