സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു
കോഡൂര്‍: ചെമ്മങ്കടവ് ഗവ. മാപ്പിള യു.പി സ്‌കൂള്‍ വാര്‍ഷികം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം സുബൈര്‍ അധ്യക്ഷനായി.
എസ്.എം.സി ചെയര്‍മാന്‍ പി.കെ.എസ് മുജീബ് ഹസ്സന്‍, പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന എം.ടി ഉമ്മര്‍, അധ്യാപകരായ കെ.ടി മുഹമ്മദ് അബ്ദുല്‍ ജലീല്‍, സി.പി അസ്ഗറലി, ബദറുദ്ദുജ സംസാരിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ പണംവാങ്ങി കബളിപ്പിച്ചതായി പരാതി
പെരിന്തല്‍മണ്ണ: ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ പണംവാങ്ങി കബളിച്ചതായി പരാതി. റെയില്‍വേ സേഫ്റ്റി ആന്‍ഡ് ട്രെയിനിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രാഞ്ചുകള്‍ തുടങ്ങാനെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും സര്‍ക്കാര്‍ രേഖകള്‍ കാണിച്ചും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പണം തട്ടിയതായാണ് പരാതി. വലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ധര്‍മം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജറും സെക്രട്ടറിയുമാണ് സോമനാഥന്‍ ട്രസ്റ്റില്‍നിന്നും 68 ലക്ഷം രൂപ വാങ്ങിച്ചത്. ഈ സംഭവത്തിലാണ് പൊലിസ് കേസെടുത്തത്.
സോമനാഥന്‍ ട്രസ്റ്റ് മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ജില്ലാ പൊലിസ് മേധാവി അന്വേഷണം ആരംഭിച്ചിട്ടുണ്ടണ്ട്. പണമടച്ച ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിന് സര്‍ക്കാറുമായി ബന്ധപ്പെട്ട രേഖകള്‍, അനുമതി എന്നിവ ലഭിക്കാതെ വന്നപ്പോള്‍ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പൊലിസ് റെയിഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."