ബാങ്കുകളില്‍ വന്‍ തിരക്ക്; പോസ്റ്റ് ഓഫിസുകളില്‍ നോട്ട് മാറ്റം അവതാളത്തില്‍
കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ പുതിയ നോട്ടുകള്‍ വാങ്ങുവാന്‍ സംസ്ഥാനത്ത് ബാങ്കുകളില്‍ വന്‍ തിരക്ക്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളെല്ലാം നോട്ടുകള്‍ മാറുന്നതിന് പ്രത്യേക കൗണ്ടറുകള്‍ എത്തിയിട്ടുണ്ട്. 50,100 രൂപ നോട്ടുകളാണ് കൂടുതലും ബാങ്കുകള്‍ ഇപ്പോള്‍ നല്‍കുന്നത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. വിനോദസഞ്ചാരികളടക്കമുള്ളവരെയും ബാധിച്ചു. മൂന്നാറില്‍ ബാങ്കുകളില്‍ വിദേശികളടക്കമുള്ളവരെ ബാങ്കുകളില്‍ കാത്തുനില്‍ക്കുന്ന നിരയില്‍ കാണാം. ബാങ്കില്‍ സ്റ്റോക്ക് ഉള്ള 100 ന്റെ നോട്ടുകള്‍ കൊടുക്കുകയും ചെയ്യുന്നുന്നുണ്ട്. പുതിയ നോട്ടുകള്‍ ഉച്ചക്ക് എത്തുമെന്നാണ് ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്. അതെ സമയം 4000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി കൊടുക്കത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നുമുണ്ട്.
[caption id="attachment_162917" align="alignnone" width="620"] പാപ്പിനിശ്ശേരി എസ്.ബി.ടി ബാങ്കില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക്[/caption]അതേസമയം, പോസ്റ്റ് ഓഫിസ് വഴിയുള്ളതും സഹകരണബാങ്കുകള്‍ വഴിയുള്ളതുമായ നോട്ട് മാറ്റം അവതാളത്തില്‍. നിരവധി പോസ്റ്റ് ഓഫിസുകളില്‍ പണം ഇനിയും എത്തിയിട്ടില്ല. എത്തിയിടങ്ങളിലാവട്ടെ നീണ്ട നിരയുമാണ്. എന്നാല്‍, ഇത് പോസ്റ്റ് ഓഫിസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെയാണ് ബാധിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫിസുകളില്‍ നിന്ന് പ്രതിദിനം 10,000 രൂപ മാത്രമേ അനുവദിക്കാനാവൂ എന്ന് ബാങ്കുകള്‍ അറിയിച്ചതായി പോസ്റ്റ് ഓഫിസ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."