മുക്കം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു
തിരുവമ്പാടി: മുക്കം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. സമാപന സമ്മേളനം ഫാ. ജേക്കബ്ബ് കപ്പലുമാക്കല്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ട്രോഫി സമ്മാനിച്ചു. എ.ഇ..ഒ. ലൂക്കോസ് മാത്യു അധ്യക്ഷനായി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയവര്‍.
ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ്.സെന്റ് സെബാസ്റ്റിയന്‍സ് കൂടരഞ്ഞി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്.എച്ച്.എച്ച്.എസ്.എസ്. തിരുവമ്പാടി, സെന്റ് സെബാസ്റ്റിയന്‍സ് കൂടരഞ്ഞി. യു.പി.വിഭാഗത്തില്‍ ജി.യു.പി.എസ്. മണാശ്ശേരി, ജി.യു.പി.എസ്. കൊടിയത്തൂര്‍. എല്‍.പി. വിഭാഗത്തില്‍ ജി.യു.പി.എസ്. ആനയാംകുന്ന്,എ.യു.പി.എസ്. താഴെ കൂടരഞ്ഞി.
സാമൂഹിക ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് സെബാസ്റ്റിയന്‍സ് കൂടരഞ്ഞി, ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ, സെന്റ് സെബാസ്റ്റിയന്‍സ് കൂടരഞ്ഞി. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ്. മണാശ്ശേരി, എസ്.എച്ച്.യു.പി.എസ്. തിരുവമ്പാടി.എല്‍.പി.വിഭാഗത്തില്‍ ജി.യു.പി.എസ്. മണാശ്ശേരി, സെന്റ് സെബാസ്റ്റിയന്‍സ് കൂടരഞ്ഞി. ഐ.ടി. മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ,ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ, മുക്കം എച്ച്.എസ്.യു.പി.വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ, ജി.എം.യു.പി.എസ്. ചേന്ദമംഗല്ലൂര്‍.
ഗണിത ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ്, എസ്.എച്ച്.എച്ച്.എസ്.എസ്. തിരുവമ്പാടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇന്‍ഫന്റ് ജീസസ് തിരുവമ്പാടി, ഹോളി ഫാമിലി എച്ച്.എസ്.എസ്. വേനപ്പാറ. യു.പി. വിഭാഗത്തില്‍ ജി.എം.യു.പി.എസ്. കൊടിയത്തൂര്‍, ജി.യു.പി.എസ്. തോട്ടുമുക്കം, ജി.യു.പി.എസ്. മണാശ്ശേരി(എല്ലാവര്‍ക്കും ഒന്നാം സ്ഥാനം).
സെന്റ് സെബാസ്റ്റ്യന്‍സ് കൂടരഞ്ഞി, ആനയാംകുന്ന് യു.പി.എസ്, പുല്ലൂരാംപാറ യു.പി.എസ്.(എല്ലാവര്‍ക്കും രണ്ടാം സ്ഥാനം)എല്‍.പി. വിഭാഗത്തില്‍ ജി.എല്‍.പി.എസ്. മണാശ്ശേരി,ജി.എം.യു.പി.എസ്. ചേന്ദമംഗല്ലൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."