ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോ.ജില്ലാ സമ്മേളനം
കൊല്ലം: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ രണ്ടാമതു ജില്ലാ സമ്മേളനം ഇന്നുമുതല്‍ 13വരെ ആശ്രാമം മൈതാനിയില്‍ നടക്കുമെന്ന് പ്രസിഡന്റ് ബ്രൈറ്റ് സെയ്ഫുദ്ദീന്‍, സെക്രട്ടറി രാഗം രാധാകൃഷ്ണന്‍, ഭാരവാഹികളായ അഭിലാഷ് കടയ്ക്കല്‍, സിയാദ് സൂര്യ, മെറില്‍ ദീപക് ഷാ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു പകല്‍ പത്തനാപുരത്തു നിന്നും കൊടിമാര ജാഥ പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം വഴി ആശ്രാമത്ത് എത്തിച്ചേരും. തുടര്‍ന്നു പ്രതിനിധി സമ്മേളനം. നാളെ രാവിലെ പത്തിനു ബ്രൈറ്റ് സെയ്ഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. കൊല്ലം എ.സി.പി ജോര്‍ജ്ജ് കോശി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് മൂന്നിന് ആനന്ദവല്ലീശ്വരത്തു നിന്നും ജില്ലാ റാലി ആരംഭിക്കും. അഞ്ചിനു പൊതുസമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മേയര്‍ വി. രാജേന്ദ്രബാബു സര്‍ട്ടിഫിക്കറ്റും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഐഡന്റിറ്റി കാര്‍ഡും വിതരണം ചെയ്യും. എം. നൗഷാദ് എം.എല്‍.എ മുതിര്‍ന്ന അംഗങ്ങളെയും എം. മുകേഷ് എം.എല്‍.എ പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ വിദ്യാര്‍ഥികളെയും ആദരിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി ചികിത്സാസഹായ വിതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."