പരിചയപ്പെടുത്തി ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്കൂള്‍
മൂവാറ്റുപുഴ: ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നാട്ടിന് പുറങ്ങളിലെ ആയുര്‍വേദ മരുന്നുകളെ പരിചയപ്പെടുത്തി ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്കൂള്‍ പറവൂരിലെ വിദ്യാര്‍ഥികള്‍. വീടിന്റെ സമീപത്തും തൊടിയിലും നിസാരമായി നാം തള്ളികളയുന്ന ആയുര്‍വേദ പച്ചില മരുന്നുകളെ പരിചയപ്പെടുത്തിയാണ് പറവൂര്‍ ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളായ വി.ആന്ക്രസ്റ്റി ഷാലി ഷാജുവും വി.കെ.പാര്‍വ്വതിയും സയന്‍സ് മേളയില്‍ പരിജയപ്പെടുത്തിയത്.
ആയുര്‍വേദത്തിന്റെ പ്രസക്തി വിളിച്ചോതി ഇവര്‍ വിവിധയിനം പച്ചമരുന്നുകളെ പരിചയപ്പെടുത്തുകയായിരുന്നു. തുമ്പ, തുളസി, ആരിവേപ്പ്, കറിവേപ്പില, നെല്ലി, പയര്‍, മഞ്ഞള്‍, തൊട്ടാവാടി, പപ്പായ, പയര്‍, ചീര, മുരിങ്ങയില, വാഴയില, വാഴപ്പിണ്ടി, കറ്റാര്‍ വാഴ, കാന്താരി മുളക്, മുക്കുറ്റി, ഏത്തപ്പഴം, നാളികേരം, തേന്‍, എരുക്ക്, കറുക അടക്കമുള്ളവയുടെ ഇലകളെയും മറ്റുമാണ് ശാസ്ത്രമേളയില്‍ പരിചയപ്പെടുത്തുന്നത്. പിറവം എം.കെ.എം ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളായ ഇവര്‍ വീടിന്റെ സമീപത്ത് നിന്നും ശേഖരിച്ചവയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."