സഹ. ബാങ്കിലെ പരിശോധനയ്ക്ക് ഹൈക്കോടതി സ്റ്റേ
തൊടുപുഴ: ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി ക്രമക്കേടുകള്‍ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ നടപടി സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്നു കാണിച്ച് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി പി.ബി സുരേഷ്കുമാറാണ് വിധി പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഷംസുദ്ദീന്, കൊല്ലം ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.സി രാജന്, ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ് നളന്ദ ഗോപാലകൃഷ്ണന്, എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി പൗലോസ്, തൃശൂര്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് അബ്ദുല്‍ സലാം എന്നിവര്‍ വെവ്വേറെ സമര്‍പ്പിച്ച റിട്ടിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്.
ഇതുസംബന്ധിച്ചു സഹകരണസംഘം രജിസ്ട്രാറുടെ തുടര്‍ നടപടികളെല്ലാം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ.ജോര്‍ജ് പൂന്തോട്ടം ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."