HOME
DETAILS
MAL
നെയ്യാറ്റിന്‍കര സി.ഐ ഓഫിസ് ഉപരോധിച്ചു
backup
November 10 2016 | 19:11 PM
നെയ്യാറ്റിന്‍കര: എസ്.ഡി.പി.ഐ ബാലരാമപുരം ബ്രാഞ്ച് സെക്രട്ടറിയും മെഡിക്കല്‍ സ്റ്റോര്‍ ഉടമയുമായ സൈഫുദ്ദീനെ വെട്ടി കൊലപ്പെപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.ഐ ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യം നടത്തിയത് ആരൊക്കെയാണെന്ന് പേരുകള്‍ സഹിതം സൈഫുദ്ദീന് പൊലിസിനോടു പറഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലിസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, എസ്.പി എന്നിവര്‍ക്കും പരാതി നല്കുകയുണ്ടായി. എന്നിട്ടും കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ കോവളം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സി.ഐ ഓഫിസ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."