പകര്‍ച്ച രോഗങ്ങള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ കരുളായിയിലെത്തി
കരുളായി: ജില്ലയിലെ സാംക്രമികരോഗങ്ങളുടെ പ്രതിരോധമാര്‍ഗങ്ങള്‍ വിലയിരുത്തുന്നതിനായെത്തിയ ഡബ്ലിയു.എച്ച്.ഒ സംഘടനാ പ്രതിനിധികള്‍ കരുളായി പ്രാഥമകാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗ വിഭാഗം പ്രതിനിധികളാണ് ആശുപത്രി സന്ദര്‍ശിച്ചത്.
കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡുതല ആരോഗ്യപ്രവര്‍ത്തനങ്ങള്‍, സാംക്രമികരോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ് മൂലം തടയുന്ന രോഗങ്ങളുടെ ഇന്നത്തെ സ്ഥിതി വിവര കണക്കുകള്‍, ഗര്‍ഭിണികള്‍ കുട്ടികള്‍ എന്നിവര്‍ക്കായുളള സേവനങ്ങള്‍, അടുത്തകാലങ്ങളിലായി ആരോഗ്യ കേന്ദ്ര പരിധിയിലുണ്ട@ായിട്ടുള്ള സാംക്രമിക രോഗങ്ങള്‍ എന്നിവയെക്കുറിച്ചാണ് സംഘം വിലയിരുത്തിയത്. ഫീല്‍ഡുതല ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രജിസ്റ്ററുകളും സംഘം പരിശോധിച്ചു. ഓണ്ലൈന്സേവനങ്ങളും, പ്രതിരോധകുത്തിവെയ്പുമായുളള എല്ലാ യന്ത്രസാമഗ്രികളും തത്സമയ സംഘം പരിശോധന നടത്തി. ലോകാരോഗ്യസംഘടനയുടെ സാംക്രമികരോഗവിഭാഗം പ്രതിനിധികളായ ഡോ. ക്രിസ്റ്റി എലിസബത്ത്, ഡോ.സുധീര്ജോഷി, കേരള തമിഴ്നാട് സോണല്ഓഫീസര് ഡോ. വിഗ്നേഷ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര് രേണുക, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി ആര് രാജു, സ്റ്റാറ്റി വിഭാഗം സുധീന്ദ്രനാധ്, ഡി.പി.എച്ച്.എന്‍ ചാര്‍ജ് ഓഫീസര്‍ കെ.വി രജിലേഖ എന്നിവരാണ് സംഘത്തിലു@ണ്ടായിരുന്നത്. രാവിലെ കരുളായിയിലെത്തിയ സംഘം മാഞ്ചീരി ചോലനായിക്ക കോളനിയും സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വൈകീട്ട് അഞ്ചോടെയാണ് തിരികെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."