യൂസഫിന്റെ ചികിത്സക്ക് കരുണ്യത്തിന്റെ കൈകള്‍ വേണം
പുത്തനത്താണി: ഹൃദ്രോഗം ബാധിച്ച കുടുംബനാഥന്‍ കല്‍പകഞ്ചേരി കല്ലിങ്ങല്‍ യൂസഫ് ചികിത്സക്ക് ഉദാരമനസ്‌കരുടെ സഹായം തേടുന്നു. കല്ലിങ്ങലിലെ മുഹമ്മദിന്റെ മകന്‍ യൂസഫ് ഹൃദ്രോഗ ബാധിതനായിട്ട് വര്‍ഷങ്ങളായി. സാമ്പത്തിക പ്രയാസം മൂലം ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാതെ പ്രയാസപ്പെടുന്ന കുടുംബം ഭക്ഷണത്തിനു പോലും പ്രയാസപ്പെടുകയാണ്. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് യൂസഫ്. യൂസഫിന്റെ അസുഖം ചികിത്സക്ക് പത്ത് ലക്ഷം രൂപ ആവശ്യമാണെന്നാണ് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ചികിത്സക്ക് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ബാപ്പുട്ടി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി സബാഹ് കണ്‍വീനറും ഇമ്പിച്ചിക്കോയ തങ്ങള്‍ ട്രഷററുമായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പുത്തനത്താണി കനറാബാങ്കില്‍ 461 210 100 50 83 (ഐ.എഫ്.എസ്.സി കോഡ് - സി.എന്‍.ആര്‍.ബി 0004612) നമ്പറായി അക്കൗണ്ട് തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."