HOME
DETAILS
MAL
കുടിവെള്ള പദ്ധതി പ്രദേശം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു
backup
November 11 2016 | 02:11 AM
ചങ്ങരംകുളം: പാവിട്ടപ്പുറം നരിയാളന്‍കുന്ന് കുടിവെള്ള പദ്ധതി പ്രദേശം കഞ്ചാവ്, മദ്യപാനികളുടെ കേന്ദ്രമായി മാറുന്നു. ആലങ്കോട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഡാനിഡ ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ ജലസേചന മന്ത്രിയായിരുന്ന എം.പി ഗംഗാധരന്‍ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
ഈ പദ്ധതി പ്രദേശമാണ് ഇപ്പോള്‍ ലഹരി മാഫിയകളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇവിടെ നിര്‍മിച്ച കൈവരികളും വാതിലുകളും മറ്റും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത നിലയിലാണ്. ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകേണ്ട നരിയാളന്‍കുന്ന് പദ്ധതിയാണ് നോക്കുകുത്തിയായി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."