HOME
DETAILS
MAL
അഷ്റഫ് വധശ്രമം; അന്വേഷണം ക്രൈംബ്രാഞ്ചിന്
backup
November 11 2016 | 03:11 AM
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ നമ്പ്യത്താംകുണ്ടില് മരുതേരി അഷ്റഫ് എന്നയാളെ കെട്ടിയിട്ട് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു നല്കി.
ലോക്കല്‍ പൊലിസ് അന്വേഷണം തൃപ്തികരമല്ലന്നു കാണിച്ച് അഷ്റഫ് റൂറല്‍ എസ്.പിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറയത്.
കഴിഞ്ഞ ഫെബ്രുവരി 29നു ഏഴോളം പേര് ചേര്‍ന്ന് കെട്ടിയിട്ട് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
നാദാപുരത്ത് ജ്വല്ലറി നടത്തിയ അഷ്റഫും ഖാസിം എന്നയാളും തമ്മില്‍ കച്ചവടത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കം പറഞ്ഞുതീര്ക്കാനാണെന്നു വ്യാജേന വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
കുറ്റ്യാടി സ്റ്റേഷനിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് സത്യസന്ധമായി കേസന്വേഷണം നടത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."