HOME
DETAILS

പരാതി അന്വേഷിക്കാന്‍ പോയ എസ്.ഐക്ക് മര്‍ദനം; പ്രതി അറസ്റ്റില്‍

  
backup
November 11 2016 | 03:11 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b-2

 


വടകര: പരാതി അന്വേഷിക്കാന്‍ പോയ ചോമ്പാല എസ്.ഐ എന്‍. പ്രജീഷിനു നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല ഫിഷര്‍മാന്‍ കോളനി അന്‍സില മന്‍സില്‍ ഷാഹിദിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പ്രതിയുടെ സഹോദരന്‍ മന്‍സൂര്‍ ചോമ്പാല പൊലിസിനു നല്‍കിയ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയതായിരുന്നു എസ്.ഐയും സംഘവും. മന്‍സൂറിന്റെ 25000 രൂപയും അഞ്ചു പവന്‍ സ്വര്‍ണവും കളവു പോയെന്ന പരാതി അന്വേഷിക്കാനാണ് എസ്.ഐയും സംഘവും എത്തിയത്.
ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഷാഹിദ് പൊലിസുകാരെ തട്ടിമാറ്റി ഓടുന്നതിനിടയില്‍ എസ്.ഐ തടയുകയായിരുന്നു. തുടര്‍ന്ന് എസ്.ഐയെ അടിച്ചുവീഴ്ത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണു പരുക്കേറ്റ പ്രതി മാഹി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയതറിഞ്ഞ പൊലിസ് ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോള്‍ പിടികൂടുകയായിരുന്നു.
നേരത്തെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഷാഹിദെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.


.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a minute ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  20 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  27 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  34 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  40 minutes ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  44 minutes ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  an hour ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago