കുന്നംകുളത്തെ മാംസ കച്ചവടം നിര്‍ത്തലാക്കി
കുന്നംകുളം: ഹൈകോടതി ഉത്തരവിന്റെ പശ്ചാതലത്തില്‍ കുന്നംകുളത്തെ മാംസ കച്ചവടം നിര്‍ത്തലാക്കി. പാറയില്‍ മാര്‍ക്കറ്റിലെ എട്ടും അങ്ങാടിയിലെ രണ്ടും മാംസ കച്ചവട സ്റ്റാളുകളാണ് നഗരസഭ ആരോഗ്യ വിഭാഗം സീല്‍ ചെയ്തത്.
ഹെല്‍ത്ത് സൂപ്രണ്ട് ബാല സുബ്രമണ്യത്തിന്റെ നേതൃത്വത്തില്‍ വൈകീട്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്റ്റാളുകള്‍ സീല്‍ചെയ്യുകയായിരുന്നു. കുന്നംകുളത്ത് അറവ്ശാല ഇല്ലാത്ത സാഹചര്യത്തില്‍ അനധികൃതമായി മൃഗങ്ങളെ കൊന്നാണ് മാര്‍ക്കറ്റില്‍ മാംസമായി വില്‍പന നടത്തുതെന്നും സ്വന്തമായി അറവ്ശാല സ്ഥാപിക്കുകയോ, കച്ചവടം നിര്‍ത്തലാക്കുകയോ വേണമെന്ന
സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ കുന്നംകുളത്ത് ഇത് പ്രാവര്‍ത്തികമായില്ല. തുടര്‍ന്ന് ഈ കണ്ടെത്തലുകളെ ന്യായീകരിച്ച് ആരോഗ്യ സ്ഥിരം സമതി തന്നെ നഗരസഭക്ക് പരാതി നല്‍കി. ഇതില്‍ നടപടിയുണ്ടാകാതിരുന്നതോടെ കോടതി വിധി നിരാകരിച്ചതായി കാട്ടി നഗരസഭ കൗണ്‍സിലറും ആര്‍.എം.പി നേതാവുമായ സോമന്‍ സമര്‍പ്പിച്ച കേസ് ഫയലില്‍ സ്വീകരിച്ച ഹൈകോടതി രണ്ടാഴ്ചക്കം മാംസ കച്ചവടം നിര്‍ത്തലാക്കി കോടതിയെ അറിയിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് കൈപറ്റിയ ശേഷവും നടപടിയുണ്ടാകുന്നില്ലെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ആര്‍.എം.പി ഉന്നയിച്ചു. തുടര്‍ന്നാണ് നഗരസഭ നടപടിക്കൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."