വെള്ളൂരിലെ കുടുംബ ക്ഷേമകേന്ദ്രം തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തിലെ വെള്ളൂരിലെ കുടുംബക്ഷേമ കേന്ദ്രം തുറക്കാത്തതില്‍ വ്യാപക പ്രതിഷേധം. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ ചികിത്സക്കും,പ്രതിരോധ കുത്തിവെപ്പിനും മറ്റ് ആതുര സേവനങ്ങള്‍ക്കും പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്ന കുടുംബക്ഷേമകേന്ദ്രം ഒരു വര്‍ഷത്തോളമായി കൃത്യമായി തുറക്കുകയോ സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ല. ഇത് കാരണം കുടുംബക്ഷേമ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് അഞ്ച് കലോമീറ്റര്‍ അകലെയുള്ള പുത്തന്‍ചിറ സാമൂഹ്യാരോഗ്യകേന്ദ്രത്തെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്. വെള്ളൂര്‍ കോളനിക്കടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക മുറിയിലാണ് കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി കുടുംബക്ഷേമ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ജനലുകള്‍ പോലുമില്ലാത്ത വളരെ ചെറിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമ കേന്ദ്രത്തില്‍ സേവനങ്ങള്‍ തേടിയെത്തുന്നവര്‍ അസൗകര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
എന്നിട്ടും നിരവധി ആളുകള്‍ ഇവിടെ സേവനങ്ങള്‍ തേടിയെത്തിയിരുന്നു. വാടക കൊടുക്കാന്‍ ഫണ്ട് ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ കേന്ദ്രം തുറക്കാത്തത് എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. 500 രൂപ വാടക നല്‍കിയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് . ഇപ്പോള്‍ ആറു മാസത്തിലേറെയായി വാടക കൊടുത്തിട്ടില്ല.
ഹെല്‍ത്ത് വിഭാഗത്തില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതിനാലാണ് വാടക കൊടുക്കാന്‍ കഴിയാതെ വന്നത്. ഇപ്പോള്‍ റൂമില്‍ നിന്ന് കേന്ദ്രം മാറ്റാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വെള്ളൂരിലെ കുടുംബക്ഷേമ കേന്ദ്രം ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലെ ഒഴിവുള്ള മുറിയിലേക്ക് മാറ്റാനുള്ള ആലോചനകളുമുണ്ട്. അതേസമയം വെള്ളൂരില്‍ മെയിന്‍ റോഡരികില്‍ കുടുംബക്ഷേമ കേന്ദ്രത്തിന്റെ സ്വന്തമായുള്ള പത്ത് സെന്റ് ഭൂമി കാട്കയറി കിടക്കുകയാണ്. നാല് വര്‍ഷം മുന്‍പ് വരെ ഈ ഭൂമിയിലുള്ള വളരെ സൗകര്യപ്രദമായ കെട്ടിടത്തിലാണ് കുടുംബക്ഷേമ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായപ്പോഴാണ് കേന്ദ്രം വാടക റൂ,മിലേക്ക് മാറ്റിയത്. കുടുംബക്ഷേമ കേന്ദ്രത്തിന് സ്വന്തമായുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അത് ഉപയോഗപ്പെടുത്താന്‍ കാര്യമായ നീക്കങ്ങള്‍ നടന്നില്ല.
തുക അപര്യാപ്തമായതിനാല്‍ ടെന്‍ഡറെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറിയില്ലെന്നാണ് ലഭിക്കുന്ന വിവരം. കുറവുള്ള തുക കണ്ടെത്താനുള്ള ശ്രമം നടക്കാത്തതിനാലാണ് അന്ന് ഫണ്ട് ലാപ്‌സായത്.ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ കെട്ടിടം നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കുറവുള്ള തുക കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടി കൊണ്ടിരിക്കൂന്നതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളമായി വെള്ളൂരിലെ കുടുംബക്ഷേമ കേന്ദ്രം തുറക്കാതായിട്ടും ബധല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കി കേന്ദ്രം വഴി ലഭിക്കുന്ന സേവനങ്ങള്‍ പ്രദേശ വാസികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് വലിയ വീഴ്ചയാണെന്ന് നാട്ടുകാര്‍ക്കിടയില്‍ വ്യാപക ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."