കടലാടിപ്പാറ ഖനനം: പഞ്ചായത്തു പ്രസിഡന്റിന്റെ പ്രസ്താവന ദുരൂഹമെന്നു യൂത്ത് കോണ്‍ഗ്രസ്
കരിന്തളം: കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിനായി നീക്കം നടത്തുന്ന മുംബൈയിലെ ആശാപുര കമ്പനിക്കു വേണ്ടി പഠനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി-ഖനന മന്ത്രാലയങ്ങളുടെ പ്രതിനിധി സംഘം കടലാടിപ്പാറയിലെത്തിയെന്നു പറയുന്നതു രാഷ്ട്രീയ പ്രേരിതമാണെന്ന പഞ്ചായത്തു പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ ദുരൂഹതയെന്നു യൂത്ത്കോണ്‍ഗ്രസ്.
കേന്ദ്രസംഘം കടലാടിപ്പാറയില്‍ വന്നില്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണു സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം വ്യാപിച്ചതെന്നു വെളിപ്പെടുത്താന്‍ പ്രസിഡന്റ് എ വിധുബാല തയാറാകണമെന്നും യൂത്ത്കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്ക ദുരീകരിച്ചു ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട പഞ്ചായത്തു പ്രസിഡന്റ് സര്‍ക്കാറിന്റെ വക്താവായി മാറിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ശ്രീജിത്ത് ചോയ്യങ്കോട് അധ്യക്ഷനായി. സന്തു ടോം, വി.വി സുഹാസ്, എം.വി ദീപ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."