HOME
DETAILS
MAL
തിരക്കു വൈകുന്നേരം വരെ നീണ്ടു
backup
November 11 2016 | 06:11 AM
കാസര്‍കോട്: 1000, 500 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ജില്ലയിലെ ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍തിരക്ക് വൈകീട്ടും അവസാനിച്ചില്ല. രാവിലെ മുതല്‍ തന്നെ കാസര്‍കോട്ട് നഗരത്തിലെ ബാങ്കുകളിലേക്ക് സ്ത്രീകളടക്കമുള്ളവര്‍ നോട്ട് മാറാനെത്തിയിരുന്നു.
പലേടത്തും പൊലിസിന്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. പണം നിക്ഷേപിക്കാനും അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനുമാണ് ഇടപാടുകാര്‍ തിക്കിത്തിരക്കിയെത്തിയത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്നവര്‍ക്ക് 4,000 രൂപ മാത്രമേ നല്കുന്നുള്ളു.
2,000 രൂപയുടേയും 100 രൂപയുടെയും പത്തുരൂപയുടെയും നോട്ടുകളും പത്തിന്റെ കോയിനുമാണു നല്‍കുന്നത്. ഉച്ചയോടെ പല ബാങ്കിലെയും പണം കാലിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."