ഇന്ത്യ- ജപ്പാന്‍ ആണവ കരാറില്‍ ഒപ്പുവച്ചു
ടോക്കിയോ: നീണ്ട ആറു വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് പര്യവസാനമിട്ട് ഇന്ത്യ- ജപ്പാന്‍ ആണവ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒപ്പുവച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ജപ്പാനിലെത്തിയത്.
1. ഊര്‍ജ്ജ പങ്കാളിത്ത നിര്‍മാണത്തില്‍ ചരിത്രപരമായ പടവ് കയറിയിരിക്കുകയാണെന്ന് ഒപ്പുവച്ചശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു.
2. ആണവ റിയാക്ടറുകളും ഇന്ധനങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യയ്ക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍
3. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്ത രാജ്യവുമായി ഇതാദ്യമായാണ് ജപ്പാന്‍ ആണവ കരാറില്‍ ഏര്‍പ്പെടുന്നത്
4. ആദ്യഘട്ട കരാര്‍ ആബെയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തന്നെ ഒപ്പുവച്ചിരുന്നുവെങ്കിലും വ്യാപക പ്രതിഷേധമുണ്ടായിരുന്നു. പ്രത്യേകിച്ചും ഫുക്കുഷിമ ആണവ ദുരന്തമുണ്ടായതിനു ശേഷം.
5. ആണവോര്‍ജ്ജം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന എന്‍.പി.ടി കരാറില്‍ ഒപ്പുവച്ചില്ലെങ്കിലും ദുരുപയോഗം ചെയ്യില്ലെന്ന ഇന്ത്യയുടെ ഉറപ്പിന്മേലാണ് ജപ്പാന്‍ കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."