HOME
DETAILS

ഖത്തര്‍ പൊതുമാപ്പ് പ്രയോചനപ്പെടുത്താന്‍ ബോധവല്‍ക്കരണത്തിനൊരുങ്ങി ഇന്ത്യന്‍ എംബസി

  
backup
November 11 2016 | 16:11 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b

 


ദോഹ: നിയമവിരുദ്ധ താമസക്കാര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 20 ദിവസം മാത്രം ബാക്കിയിരിക്കേ ഇന്ത്യന്‍ എംബസി വ്യാപക പ്രചരണത്തിനൊരുങ്ങുന്നു.

ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരായ ആളുകളില്‍ പൊതുമാപ്പിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉംസെയ്ദ്, ഉംബാബ്, ദുഖാന്‍ തുടങ്ങിയ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രചരണം നടത്തുക.

ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ ലഘുലേഖകളും ഫോമുകളും വിതരണം ചെയ്യുന്നതിന് സംവിധാനമൊരുക്കും. പ്രവാസികള്‍ പ്രധാനമായും ഒത്തുചേരുന്ന കഫ്റ്റീയകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, ലേബര്‍ ക്യാംപുകള്‍, മാളുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഘുലേകള്‍ വിതരണം ചെയ്യുമെന്ന് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റിയുടെ ഇന്ത്യന്‍ ഹെല്‍പ് ഡസക് ചുമതലയുള്ള കരീം അബ്്ദുല്ല പറഞ്ഞു.

റേഡിയോ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രചരണത്തിനായി ഉപയോഗപ്പെടുത്തും. പൊതുമാപ്പ് അനധികൃത താമസക്കാരായ മുഴുവന്‍ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണമെന്നും ഡിസംബര്‍ 1ന് കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി.

ഇതിനകം 1500ഓളം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി അംബാസഡര്‍ പറഞ്ഞു. എന്നാല്‍, കൃത്യമായ കണക്ക് പൊതുമാപ്പ് അവസാനിച്ച് കഴിഞ്ഞാല്‍ മാത്രമേ ഖത്തര്‍ അധികൃതരില്‍ നിന്ന് ലഭ്യമാവൂ. 150ഓളം പേര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കി അതേ ദിവസം തന്നെ ലഭ്യമാക്കുന്നുണ്ട്. പാസ്‌പോര്‍ട്ടോ ഐഡി കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കിയാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഏതാനും പേര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകളും ലഭ്യമാക്കി. ആകെ എത്ര ഇന്ത്യക്കാര്‍ അനധികൃത താസമക്കാരായി ഉണ്ടാവുമെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ച് വരാനാവുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരമെന്ന് അംബാസഡര്‍ പറഞ്ഞു.

ഓപണ്‍ ഹൗസ് എല്ലാ മാസവും അവസാന വ്യാഴ്്ചയിലേക്കു മാറ്റിയത് ഒരു പ്രത്യേക ദിവസം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാവും എന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. എംബസിയിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. കര്‍വ അധികൃതരുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ പ്രവാസികളുടെ കൈയിലുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിന് നിലവില്‍ ഖത്തറില്‍ സംവിധാനമൊന്നുമില്ലെന്ന് ചോദ്യോത്തോട് പ്രതികരിച്ച് കൊണ്ട് അംബാസഡര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പലരും സംശയമുന്നയിച്ച് എംബസിയെ ബന്ധപ്പെട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി ഡല്‍ഹിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഒന്നോ രണ്ടോ ദിവസത്തിനകം മറുപടി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ലേബര്‍ വിഭാഗം തേര്‍ഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലീമും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago