HOME
DETAILS

ബാങ്കുകളില്‍ ആര്‍.ബി.ഐയുടെ രഹസ്യ നിരീക്ഷണം

  
backup
November 11 2016 | 23:11 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b5%81

കണ്ണൂര്‍: 1,000, 500 രൂപ നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സജീവമായി ഇടപാടു നടക്കുന്ന ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന നിരീക്ഷണം. ദേശസാല്‍കൃത ബാങ്കുകള്‍, ന്യൂ ജനറേഷന്‍ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകളടക്കമുള്ള സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കിടപാടുകളില്‍ ആര്‍.ബി.ഐയുടെ രഹസ്യ നിരീക്ഷണമുണ്ടെന്ന് സര്‍ക്കുലറിലൂടെ ആര്‍.ബി.ഐ ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തുമെത്തിയ ആര്‍.ബി.ഐയുടെ പ്രത്യേക സംഘം രഹസ്യമായാണ് നിരീക്ഷണം നടത്തുന്നത്.
നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് ബാങ്കുകളില്‍ ഇടപാട് സജീവമായി നടക്കുന്നതിനാല്‍ കള്ളപ്പണം മാറ്റിയെടുക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും ബാങ്ക് ജീവനക്കാര്‍ ഇത്തരക്കാരെ സഹായിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരീക്ഷണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ബാങ്ക് ജീവനക്കാര്‍ കള്ളപ്പണക്കാരെ സഹായിക്കുകയോ അനധികൃത ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നിര്‍ദേശത്തിലുണ്ട്. ബാങ്ക് ജീവനക്കാര്‍ ജോലി തുടങ്ങും മുന്‍പ് കൈയിലുള്ളത് എത്ര പണമാണെന്ന് ബാങ്കിലെ സീനിയര്‍ ഓഫിസറെ അറിയിക്കണമെന്നും ജീവനക്കാരുടെ കൈയില്‍ അമിതമായി പണം കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കുലറിലുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടില്ലെങ്കിലും ബാങ്കിനു സമാനമായ ഇടപാടു നടക്കുന്ന എല്ലാ സ്ഥാപനങ്ങളിലും നിരീക്ഷണമുണ്ടാകുമെന്നും ആര്‍.ബി.ഐ നിര്‍ദേശത്തിലുണ്ട്.
ഓരോ ദിവസവും നടക്കുന്ന ബാങ്ക് ഇടപാടുകള്‍ അതാത് ദിവസം ആര്‍.ബി.ഐ പരിശോധിക്കുന്നുണ്ട്. സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിച്ച് കൂടുതല്‍ പരിശോധനയ്ക്കുള്ള നിര്‍ദേശവും നല്‍കുന്നുണ്ട്. നേരത്തേ നിരവധി പഠനങ്ങള്‍ നടത്തിയും രഹസ്യാന്വേഷണ വിഭാഗമായ റോയുടെയും ഐ.ബിയുടെയും പരിശോധനകള്‍ക്കും ശേഷമാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കാനും 1000, 500 നോട്ടുകള്‍ അസാധുവാക്കാനുമുള്ള തീരുമാനമെടുത്തതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്കയച്ച സര്‍ക്കുലറിലുണ്ട്.
പുതിയ നോട്ടുകള്‍ പുറത്തിറക്കാനും നിലവിലുള്ള നോട്ടുകള്‍ അസാധുവാക്കാനുമുള്ള തീരുമാനത്തെക്കുറിച്ച് വിശദമായി സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
പുതിയ നോട്ടുകളില്‍ ചിപ്പുകളില്ലെന്നും എന്നാല്‍ 19 തരത്തിലുള്ള സുരക്ഷാ മാര്‍ഗങ്ങളുണ്ടെന്നും ഒരു തരത്തിലും കള്ളനോട്ട് അച്ചടിക്കാന്‍ കഴിയാത്ത രീതിയിലാണ് പുതിയ നോട്ടുകള്‍ ഇറക്കിയതെന്നും നിര്‍ദേശത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  22 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  37 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  42 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago